വേദിയിൽ കയറി മന്ത്രിയെ ആലിംഗനം ചെയ്തയാൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ട ശേഷം സദസ്സിൽ കയറി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനെതിരെയാണ് കേസെടുത്തത്​. രാജാ രവിവർമ ആർട്ട്​ ഗാലറി ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം.

പരിപാടി തുടങ്ങും മുമ്പേ ഇദ്ദേഹം സദസ്സിലെത്തി പ്രമുഖർക്കായി റിസർവ് ചെയ്തിരുന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥലത്തെത്തും മുമ്പ്​ പൊലീസെത്തി ഇയാളെ പിന്നിലേക്ക് പറഞ്ഞയച്ചു. ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി വേദി വിട്ടപ്പോഴായിരുന്നു മറുവശത്തുകൂടി ഇയാൾ വേദിയിലേക്ക് കയറിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ ആലിംഗനം ചെയ്തു.

സമീപത്തുണ്ടായിരുന്ന എം.എൽ.എ വി.കെ. പ്രശാന്തിന് ഹസ്തദാനം നൽകിയാണ് വേദിവിട്ടത്. ഇതോടെയായിരുന്നു പൊലീസ് ഇടപെടൽ. മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക്​ കൊണ്ടുപോകുന്നതിനിടെ, തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ പാര്‍ട്ടിക്കാരനാണെന്നും ഇയാള്‍ ഉച്ചത്തില്‍ വളിച്ചു പറയുന്നുണ്ടായിരുന്നു.

അയൂബ് ഖാനെ കേസെടുത്ത് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. അതേസമയം പൊലീസിന്‍റെ ഭാഗത്ത് സുരക്ഷ വീഴ്ചയുണ്ടായതായി ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Tags:    
News Summary - A case has been registered against the person who entered the stage and hugged the minister Ahamed Devarkovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.