മലപ്പുറം: ഗ്യാൻവാപി മസ്ജിദിൽ ബഹുദൈവാരാധനക്ക് അനുമതി നൽകിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യയിൽ ആരാധനാലയങ്ങൾക്കുള്ള സുരക്ഷ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഏകദൈവ ആരാധന നടത്തുന്ന മസ്ജിദിൽ ബഹുദൈവാരാധനയെ പ്രതിഷ്ഠിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഓരോ ആരാധനാലയത്തിനും അതാത് വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ സംരക്ഷിക്കാനുള്ള സുരക്ഷിതത്വമാണ് കൊടുക്കേണ്ടതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
ആരാധനാലയ നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണുള്ളതെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.