സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ പൊരിഞ്ഞ പോര്

ആര്യനാട്: വനിതാ സബ് ഇന്‍സ്പെക്ടറുടെ മുന്നില്‍ പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ പോര്. ആര്യനാട് പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഗിരിജ, സരിത എന്നിവര്‍ തമ്മിലാണ് വാക്കേറ്റവും തർക്കവും നടന്നത്. സ്റ്റേഷനിലെത്തിയവരിലാരോ രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വിവാഹിതനായ ആൾ 18കാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാകാൻ സബ് ഇൻസ്പെക്ടർ ഷീന നിർദേശിച്ച ശേഷമാണ് വനിതാ പൊലീസുകാരുടെ തർക്കം തുടങ്ങിയത്. എസ്.ഐയോട് കയർത്ത് പൊലീസുകാരി ഇറങ്ങിപ്പോകുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Tags:    
News Summary - A fight broke out between women police at the station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.