എറണാകുളത്ത് അമ്മത്തൊട്ടിലിൽ അഞ്ച് ദിവസം പ്രായമായ ആൺകുഞ്ഞിനെ കിട്ടി

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആൺകുട്ടിയെ കിട്ടിയത്. ഉദ്ദേശം അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്.

കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ സുഖമായിരിക്കുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെ.എസ് അരുൺകുമാർ വ്യക്തമാക്കി.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. 

Tags:    
News Summary - A five-day-old baby boy was found in his mother's cradle in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.