കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു

തിരുവനന്തപുരം: കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. പുലര്‍ച്ചെ 2.30ഓടെ കിളിമാനൂരിലെ തട്ടത്തുമലയിലായിരുന്നു സംഭവം.

കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയം പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ തട്ടത്തുമലയില്‍ വച്ച് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ്, ക്ലീനർ ബിനു എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഴയെ തുടർന്ന് ലോറി നിയന്ത്രണംവിട്ട് തെന്നിമാറിയതാണെന്ന് പ്രാഥമിക വിവരം. ടാങ്കറില്‍ നിന്ന് ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റാനാണ് തീരുമാനം.

Tags:    
News Summary - A fuel tanker lost control and overturned in a stream at Kilimanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.