തിരുവനന്തപുരം: എ.ഐ.സി.സി സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന കോൺഗ്രസിലെ ശേഷിക്കുന്ന പുനഃസംഘടന നടപടികൾ നിർത്തിവെക്കണമെന്ന് എ പക്ഷം. പുനഃസംഘടിപ്പിക്കപ്പെട്ട വിവിധ ഘടകങ്ങളുടെ ചൊവ്വാഴ്ച ചേർന്ന ആദ്യയോഗത്തിലാണ് ഇൗ ആവശ്യം ഗ്രൂപ് നേതാക്കൾ ഉന്നയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിനു വേണ്ടിയും അവർ വാദിച്ചു. പുനഃസംഘടനയുടെ കാര്യത്തിൽ ഹൈകമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ മറുപടി നൽകി.
എ പക്ഷത്തെ കെ. ബാബു, ബെന്നി ബഹനാൻ, കെ.സി. ജോസഫ് എന്നിവരാണ് പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ജനസ്വാധീനമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സാധിക്കണമെന്ന് ഉമ്മൻ ചാണ്ടിയും വ്യക്തമാക്കി. ഇതേവരെ നടന്ന പുനഃസംഘടനയിലെ മുറിപ്പാടുകൾ ശേഷിക്കുകയാണെന്നും ഒഴിവാക്കെപ്പട്ടവർക്ക് അവസരം നൽകണമെന്നും കെ.സി. ജോസഫും ആവശ്യെപ്പട്ടു. സംഘടന തെരഞ്ഞെടുപ്പ് തമ്മിൽ തല്ലുണ്ടാക്കാനുള്ളതല്ലെന്ന് എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നില്ലെന്ന പരാതിയും ഉയർന്നു. ഭരണമുണ്ടായിരുന്നപ്പോൾ സർക്കാറും പാർട്ടിയും തമ്മിലെ ഏകോപനത്തിനായാണ് സമിതി രൂപവത്കരിച്ചതെന്ന കെ.പി.സി.സി പ്രസിഡൻറിെൻറ അഭിപ്രായത്തോട് ആരും യോജിച്ചില്ല. പാർട്ടി നിർവാഹകസമിതിയുടെ വലുപ്പം കൂടുതലായിരുന്ന ഘട്ടത്തിലാണ് നയപരമായ തീരുമാനങ്ങൾക്കായി രാഷ്ട്രീയകാര്യസമിതി രൂപവത്കരിച്ചതെന്ന് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. ഇപ്പോൾ അംഗങ്ങളുടെ എണ്ണം കുറവായ സാഹചര്യത്തിൽ നിർവാഹകസമിതി ചേർന്ന് നയതീരുമാനങ്ങളെടുക്കാൻ കഴിയുമെന്നും അവർ സൂചിപ്പിച്ചു.
ബി.ജെ.പിയുടെ വളർച്ചയും ബി.ഡി.ജെ.എസ് രൂപവത്കരണവും കോൺഗ്രസിെൻറ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ബി.ഡി.ജെ.എസ് രൂപവത്കരിക്കുേമ്പാൾ ഇടത് വോട്ട് ബാങ്കിനെ ബാധിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സംഘടന സംവിധാനത്തിലെ മികവിലൂടെ അതിനെ അവർക്ക് മറികടക്കാനായി. അതേസമയം, കോൺഗ്രസിെൻറ വോട്ട്ബാങ്കിൽ ചോർച്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ജംബോകമ്മിറ്റികൾ ഒഴിവാക്കിയതു കാരണം നിരിവധിപേർക്ക് ഭാരവാഹിത്വം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എല്ലാവർക്കും പ്രവർത്തിക്കാൻ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തുടർച്ചയായ തോൽവി കാരണം ആത്മവിശ്വാസം നഷ്ടെപ്പട്ട പ്രവർത്തകർക്ക് തിരിച്ചുവരവിെൻറ സൂചന നൽകാൻ സാധിക്കണം. അകന്നുപോയ പരമ്പരാഗത വിഭാഗങ്ങളെ ഒപ്പംകൊണ്ടുവരാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.