കുണ്ടറ: രണ്ട് ഹൃദയവാല്‍വുകളും തകരാറിലായ ഗൃഹനാഥന് വാല്‍വ് മാറ്റിെവക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പേരയം കല്ലുവിള പുത്തന്‍വീട്ടില്‍ മേരിദാസന്‍ (61) ആണ് ചികിത്സസഹായം തേടുന്നത്. പതിനാറ് വര്‍ഷമായി ഹൃദ്രോഗബാധിതനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. 2010ല്‍ ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും തകരാര്‍ പൂർണമായി പരിഹരിക്കാനായില്ല. 2023ല്‍ നടത്തിയ പരിശോധനയില്‍ രണ്ട് വാല്‍വുകള്‍ മാറ്റിവെക്കണമെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാർ.
ഫെബ്രുവരി ഒമ്പതിനാണ് ശസ്ത്രക്രിയ നിർദേശിച്ചിരിക്കുന്നത്. കശുവണ്ടിതൊഴിലാളിയായ ഭാര്യയുടെ തുച്ഛവരുമാനത്തിലാണ് ജീവിതം. സ്വന്തമായി വീടില്ല. സുമനസ്സുകളുടെ കാരുണ്യത്തില്‍ മാത്രമേ ഇദ്ദേഹത്തിന് ജിവനും ജീവിതവും നിലനിര്‍ത്താനാവൂ. എസ്.ബി.ഐ കുണ്ടറശാഖയില് ഇദ്ദേഹത്തിന്റെ പേരില്‍ എസ്.ബി അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പര്‍: 67239783640. IFSC No:SBIN 0070064. മകളുടെ ഗൂഗിള്‍ പേ നമ്പര്‍: 8590435284.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.