പാലക്കാട്: ജങഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ 21 കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനക്കിടെ ഉപേക്ഷിച്ച നിലയിൽ 19.180 കിലോ കഞ്ചാവ് കണ്ടെത്തി.
മൂന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിൽ മൂന്നു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷന്റെ പ്രധാന കവാടം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടയിൽ രണ്ടുകിലോ കഞ്ചാവുമായി അസം സ്വദേശിയായ വയോധികൻ പിടിയിലാവുകയായിരുന്നു. അസം ബർപേട്ട സ്വദേശി ഹൈദർ അലി (63)യാണ് പിടിയിലായത്. സംഭവങ്ങളിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
ജനുവരിയിൽ ഇതുവരെ 100 കിലോ കഞ്ചാവും ആറുപ്രതികളെയും റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്കിടെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സി.ഐ എൻ. കേശവദാസ്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.