വാഷിങ്ടൺ: യു.എസിൽ കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് ഇരച്ചെത്തിയ ട്രംപ് അനുകൂലികളുടെ കൂട്ടത്തിൽ ഇന്ത്യൻ പതാകയേന്തിയ ഒരാളുമുണ്ടായിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പതാകയേന്തിയ വ്യക്തിയേയും കണ്ടെത്തിയിരിക്കുകയാണ്. മലയാളിയായ വിൻസന്‍റ് സേവ്യർ പാലത്തിങ്കലാണ് ട്രംപ് അനുകൂലികളുടെ പ്രകടനത്തിനിടെ ഇന്ത്യൻ പതാകയേന്തിയത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അവരെല്ലാം ട്രംപിന് പിന്തുണയുമായി റാലിയിൽ അണിനിരന്നു. സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. ഇന്ത്യക്കാർ മാത്രമല്ല വിയ്റ്റനാം, കൊറിയൻ പൗരൻമാരും അവരുടെ ദേശീയപതാകയുമായി സമരത്തിൽ പങ്കെടുത്തിരുന്നുവെന്നും സേവ്യർ വ്യക്തമാക്കി.
'മറ്റൊരു രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള സമരത്തിൽ ദേശീയ പതാക കണ്ടത് ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിയിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ, ബി.ജെ.പി നേതാവ് വരുൺ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുർവേദി തുടങ്ങിയവർ സംഭവത്തിൽ അമർഷം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.