ഇടുക്കി സത്രം എയർപോർട്ടിൽ ആദ്യ വിമാനമിറക്കിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ

കോഴിക്കോട് : ഇടുക്കി സത്രം എയർ സ്ട്രിപ്പിൽ നടന്ന ആദ്യ പരീക്ഷണ ലാൻഡിംഗ് നടത്തിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ. തിരുവനന്തപുരത്തെ വൺ കേരള എയർ സ്ക്വാഡ്രൺ എൻസിസി യൂനിറ്റിന്റെ കമാൻഡിങ് ഓഫീസറും പാലക്കാടുകാരനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി ശ്രീനിവാസനാണ് ഡിസംബർ ഒന്നാം തീയതി സത്രം എയർ സ്ട്രിപ്പിൽ ചെറുവിമാനത്തിൽ ആദ്യ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്.

കൊച്ചിയിലെ ത്രീ കേരള എയർ എൻ.സി.സി യുടെ കമാൻഡിങ് ഓഫീസർ ബാംഗ്ലൂർ സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവി ആയിരുന്നു കോ പൈലറ്റ്. ലൈറ്റ് ട്രെയ്നർ വിമാനമായ വൈറസ് എസ്.ഡബ്ല്യു-80 എന്ന ചെറുവിമാനമാണ് ആദ്യ പരീക്ഷണ ലാൻഡിങ്ങിനായി ഉപയോഗിച്ചത്.

പരീക്ഷണ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ വ്യോമസേനാ ഉദ്യോഗസ്ഥരെ മന്ത്രി ആർ.ബിന്ദു അഭിനന്ദിച്ചു. എൻ.സി.സി കേഡറ്റുകളുടെ പരിശീലനത്തിനുപയോഗിക്കുന്നതിനു പുറമെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുകൂടി ഉപയോഗിക്കത്തക്ക വിധമാണ് സത്രം 650 മീറ്റർ നീളമുള്ള എയർ സ്ട്രിപ്പ് നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - A Malayali Air Force officer landed the first flight at Idukki Satram Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.