തിരൂർ: കാറിടിച്ച് ഭിന്നശേഷിക്കാരനായ ചായക്കട നടത്തിപ്പുകാരൻ മരിച്ചു. നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് അപകടം. കട തുറക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ നടുവിലങ്ങാടിൽ വെച്ച് കണ്ണൂർ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
ജന്മനാ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത മുസ്തഫ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദാരുണ അപകടം. ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് സംഭവ സ്ഥലത്തിന് സമീപം തിരൂർ ഫയർഫോഴ്സിന്റെ വാഹനവും അപകടത്തിൽ പെട്ടിരുന്നു. മുസ്തഫയുടെ മാതാവ് വലിയ പീടിയേക്കൽ ആമിന കുട്ടി. ഭാര്യ: ഫാത്തിമ കോലുപാലം.
മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം പകര, ഹമീദ് പുത്തൻതെരു, സബീൽ അന്നാര. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബൂബക്കർ, റസാക്ക്, അഷ്റഫ്, റിയാസ്, റഫീഖ്, മുഹമ്മദലി, അസ്മാബി, ഖദീജ, സൗദാബി. തിരൂർ ജില്ല ആശുപത്രിയിലെ പോസ്റ്റോമോട്ട നടപടികൾക്കു ശേഷം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.