ആശ സമരത്തിന് ഒന്നരമാസം: ജനസഭ നാളെ

ആശ സമരത്തിന് ഒന്നരമാസം: ജനസഭ നാളെ

തിരുവനന്തപുരം : ആശവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ നാളെ സമരവേദിയിൽ നടക്കും. സാഹിത്യ, സാമൂഹ്യ, കലാ, സാംസ്കാരിക, നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമാകും.

സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, ടീസ്റ്റ സെറ്റിൽവാദ്, കല്പറ്റ നാരായണൻ, ബി. രാജീവൻ, ജോയി മാത്യു, ഡോ.എം.പി. മത്തായി, സി.ആർ. നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ.കെ.ജി താര, ഡോ. ആസാദ്, സണ്ണി എം. കപിക്കാട്, റോസ് മേരി, ഫാ. റൊമാൻസ് ആൻറണി, ജോർജ് മുല്ലക്കര തുടങ്ങിയ അനേകം വ്യക്തിത്വങ്ങൾ. ജനസഭയിൽ അണിചേരും.

സമരത്തിൻറെ 44-ാം ദിവസവും സെക്രട്ടേറിയറ്റ് പടിക്കലെ സമര വേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരെത്തി. മുൻ മന്ത്രി എം.കെ മുനീർ, സണ്ണി എം. കപിക്കാട്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജൻ കുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - A month and a half to the Asha strike: Jana Sabha tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.