ബംഗളൂരുവിൽ ബൈക്ക്​ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ബംഗളൂരു: കണ്ണൂർ സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ബൈക്ക്​ അപകടത്തിൽ മരിച്ചു. കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ്​ ബാബുവിന്‍റെയും ഷിംനയുടെയും മകൻ കെ.പി. ശ്രീരാഗ്​ (23) ആണ്​ മരിച്ചത്​. എച്ച്​.എസ്​.ആർ. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്​നിങ്​ ഇൻസ്റ്റിറ്റ്യൂട്ട്​ വിദ്യാർഥിയാണ്​.

ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ്​ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന്​ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം സെന്‍റ്​ ജോൺസ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക്​ നേതൃത്വം നൽകി. മൃതദേഹം കെ.എം.സി.സി ആംബുലൻസിൽ നാട്ടിലേക്ക്​ കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ പയ്യാമ്പലം ശ്മശാനത്തിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സഹോദരങ്ങൾ: ശ്രീ​ദേവി, ശ്രീഹണി.

Tags:    
News Summary - A native of Kannur died in a bike accident in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.