തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനത്തില്‍ മരിച്ച നിലയില്‍

അബൂദബി: ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങാനിരുന്ന മധ്യവയസ്‌കനെ വാഹനത്തില്‍ മരിച്ച നിയില്‍ കണ്ടെത്തി. അബൂദബിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി കുന്നുവിള വീട്ടില്‍ മുസമ്മില്‍ (48) ആണ് മരിച്ചത്.

അബൂദബി- ദുബൈ റൂട്ടില്‍ ഷഹാമയ്ക്ക് സമീപം റഹബയിലാണ് മരിച്ചത്. അടുത്ത ഷിഫ്റ്റിനായി ജോലിക്കെത്താതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചു വര്‍ഷത്തില്‍ അധികമായി പ്രവാസിയാണ് മുസമ്മില്‍.

മൃതദേഹം ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. പരേതനായ ജമാലുദ്ദീ​െൻറയും സഫൂറ ബീവിയുടെയും മകനാണ്. ഷൈനയാണ് ഭാര്യ. മക്കള്‍: മുഹ്‌സിന, നാസിയ (വിദ്യാര്‍ഥിനികള്‍). 

Tags:    
News Summary - A native of Thiruvananthapuram was found dead in a vehicle in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.