ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള വിരുന്ന് ജീവിതത്തിലെ പുതിയ അനുഭവമായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മോദിയുടെ ജീവിതാനുഭവങ്ങളും ദിനേനെയുള്ള കാര്യങ്ങളും തുറന്ന് സംവദിച്ചെന്ന് പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു.
അപ്രതീക്ഷിതമായുള്ള ക്ഷണമാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഉച്ചക്ക് ലഭിച്ചത്. സൗഹൃദപരമായ സംഭാഷണമാണ് വിരുന്നിൽ നടന്നത്. ഒരു രാഷ്ട്രീയപരമായ കാര്യങ്ങളെക്കുറിച്ചും പരോക്ഷമായി പോലും ചർച്ചയുണ്ടായില്ല. പുതിയ അനുഭവമായിരുന്നു. മോദിയുടെ ജീവിതാനുഭവങ്ങൾ, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇപ്പോൾ പ്രധാനമന്ത്രിയായ സമയത്തും ദിനേനെയുള്ള കാര്യങ്ങൾ തുറന്ന് സംവദിച്ചു. ഒരു പ്രധാനമന്ത്രിയുമായി ഇരുന്ന് സംസാരിക്കുന്ന ഫീൽ പോലും ഇല്ലാത്ത സൗഹൃദ അന്തരീക്ഷമായിരുന്നു. ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. സന്തോഷകരമായ അനുഭവം തന്നെയായിരുന്നു അത്, ഒരു സംശയവുമില്ല -പ്രേമചന്ദ്രൻ പറഞ്ഞു.
ഇന്നലെ ബജറ്റ് സമ്മേളനം തീരും മുമ്പാണ് എന്‍.കെ പ്രേമചന്ദ്രന്‍ അടക്കം തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത ഉച്ചവിരുന്ന് നല്‍കിയത്. പാര്‍ലമെന്റിലെ കാന്റീനിലായിരുന്നു വിരുന്ന്. ഇന്ത്യ മുന്നണിയില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.