പേടിസ്വപ്നമായി താമരശ്ശേരി ചുരത്തിലെ ദുരിത യാത്ര; എന്തുണ്ട് പരിഹാരം?

വൈത്തിരി: ഇന്ന് വയനാട്ടിലുള്ളവരും വയനാട്ടിലേക്ക് വരുന്നവരും ചർച്ച ചെയ്യുന്ന ഒരേ കാര്യം ചുരത്തിലെ ബ്ലോക്കിനെ കുറിച്ചാണ്. ജില്ലയിൽ പുതുതായി എത്തിയവർക്ക് പേടിസ്വപ്നമാണ് ചുരം സമ്മാനിച്ചത്.പലരും ആവേശത്തിൽ പുറപ്പെട്ടു മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ കടകളോ അങ്ങാടികളോ ഇല്ലാത്ത കാടിന് നടുവിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി ഇതാണ് ചുരത്തിലെ അവസ്ഥ.

ദിനംപ്രതി അരലക്ഷത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. വയനാട് വിനോദ സഞ്ചാരത്തിന്റെ ഹബ്ബായതോടെ വാഹനങ്ങളുടെ എണ്ണം വർധിച്ചു. റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വയനാട് ജില്ലയിലേക്കുള്ള പ്രധാന പ്രവേശനം താമരശ്ശേരി ചുരം എന്നറിയപ്പടുന്ന വയനാട് ചുരമാണ്.

ചുരം മുഴുവനായും കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലാണ്. ചുരത്തിന്റെ നിയന്ത്രണമുള്ള ഭരണകൂടവും പൊതുമരാമത്തു വകുപ്പും കോഴിക്കോടാണ്. നേരത്തെ ഒമ്പതാം വളവു വരെ വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തിന് കീഴിലായിരുന്നു. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയും ഇവിടെയായിരുന്നു. ഇപ്പോൾ ലക്കിടി കവാടം വരെ ചുരം മുഴുവനായും താമരശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലാണ്.

ഇതിനാൽ തന്നെ വയനാട്ടുകാരുടെ പ്രധാന യാത്രാമാർഗമായ ചുരത്തിന്‍റെ വികസന പ്രവർത്തനങ്ങളോട് കാലങ്ങളായി കോഴിക്കോട് ജില്ല ഭരണകൂടവും പുതുപ്പാടി ഗ്രാമപഞ്ചായത്തും സ്വീകരിച്ചുവരുന്ന ചിറ്റമ്മനയത്തിന് ഇപ്പോഴം മാറ്റമില്ല.പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ചുരത്തിൽ ബ്ലോക്കുണ്ടാകാറുണ്ട്. പിന്നെയുള്ളത് വാഹനാപകടങ്ങളാണ്. ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം വാഹനങ്ങൾ പ്രത്യേകിച്ച് വലിയ വാഹനങ്ങൾ ചുരം റോഡിൽ കേടുവരുന്നതാണ്.

തിക്കിത്തിരക്കി വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ കുരുക്കിനുമേൽ കുരുക്കു മുറുകുന്നു. വളവുകളിൽ വാഹനങ്ങൾ കുടുങ്ങുന്നതുമൂലവും കുരുക്കുണ്ടാകുന്നത് പതിവാണ്.ചുരത്തിലെ ദുരിതയാത്രക്ക് പരിഹാരമായി നിവേദനങ്ങളും പരാതികളും നൽകിയിട്ടും യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

ചു​ര​ത്തി​ൽ ബൈ​ക്ക് താ​ഴ്ച​യി​ലേ​ക്ക് വീ​ണു

വൈ​ത്തി​രി: വ​യ​നാ​ട് ചു​രം അ​ഞ്ചാം വ​ള​വി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. പെ​രി​ന്ത​ൽ​മ്മ​ണ്ണ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചുരത്തിലെ കുരുക്കഴിക്കാം

ചുരത്തിലെ കുരുക്ക് ഇല്ലാതാക്കാൻ ചെയ്യാനാകുന്ന കാര്യങ്ങൾ

1. വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടുവരുന്ന നിർദ്ദിഷ്ട

ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് യാഥാർഥ്യമാക്കുക. ചുരുങ്ങിയ ചെലവിൽ നിർമിക്കാവുന്ന ബൈപാസ് റോഡ് വരുന്നതോടെ ചുരത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്ന അവസ്ഥക്ക് മാറ്റം വരും.

2. പൊലീസ് പട്രോളിങ് ശക്തമാക്കുക. വാഹനവകുപ്പുദ്യോഗസ്തരുടെ സാന്നിധ്യവും ഒരു പരിധിവരെ നിയമ ലംഘനങ്ങൾ കുറക്കാൻ സഹായിക്കും.

3. തിരക്കുള്ള സമയങ്ങളിൽ അമിത ഭാരം കയറ്റിയ ചരക്കുലോറികൾ, പ്രത്യേകിച്ച് ടോറസ് ലോറികൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത് നിയന്ത്രിക്കണം. അനുവദിനീയമായതിന്‍റെ ഇരട്ടി ഭാരം കയറ്റി ചുരം കയറുന്ന ലോറികൾ പിടികൂടാനുള്ള സംവിധാനം ഒരുക്കണം.

4. ചുരം വൈദ്യുതീകരിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണം.

5. ചുരത്തിൽ വിവിധ ഭാഗങ്ങളിലായി പരിസ്ഥിതി സൗഹാർദ ശുചിമുറികൾ സ്ഥാപിക്കണം.

6. ചുരം റോഡ് ഇരുപതടി വീതിയാക്കുവാനുള്ള ഉത്തരവ് വന്നിട്ട് കാലമേറെയായി. അത് നടപ്പിലാക്കുക.

7. ചുരത്തിൽ ഏതുസമയവും ലഭ്യമാകുന്ന തരത്തിൽ ഒന്നോ രണ്ടോ ക്രെയിനുകൾ സജ്ജമാക്കി നിർത്തുക.

8. ചുരം റോഡിനു വശങ്ങളിലുള്ള ഓവുചാലുകൾ സ്ലാബിട്ടു മൂടുവാനുള്ള പണികൾ ഉടൻ ആരംഭിക്കണം.

Tags:    
News Summary - A nightmare trip to the Thamarassery Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.