ഉദ്യോഗസ്​ഥരുടെ പരാതികൾ പരിഹരിക്കാൻ പൊലീസ്​ സഭ നടത്തും

തിരുവനന്തപുരം: പൊലീസ്​ ഉദ്യോഗസ്​ഥരുടെ സർവിസ്​ സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ല പൊലീസ്​ മേധാവികൾ വിവിധ കേന്ദ്രങ്ങളിൽ പൊലീസ്​ സഭ നടത്തും. ഇതിനാവശ്യമായ നിർദേശം സംസ്​ഥാന പൊലീസ്​ മേധാവി അനിൽകാന്ത് ജില്ല പൊലീസ്​ മേധാവികൾക്ക്​ നൽകി.

പൊലീസ്​ ഉദ്യോഗസ്​ഥരുടെ സർവിസ്​ സംബന്ധമായ കാര്യങ്ങൾ, ശമ്പളം, പെൻഷൻ എന്നിവ കൂടാതെ വ്യക്തിപരമായ പരാതികളും ജില്ല പൊലീസ്​ മേധാവികൾ സഭയിൽ പരിഗണിക്കും. പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപിക്കാൻ ആവശ്യമായ നടപടി ജില്ല പൊലീസ്​ മേധാവികൾ സ്വീകരിക്കും. പൊലീസ്​ ഉദ്യോഗസ്​ഥരുടെ പരാതികൾ പരിഗണിക്കുന്നതിന് സബ് ഡിവിഷനൽ പൊലീസ്​ ഓഫിസർമാർ എല്ലാ ആഴ്ചയും സ്റ്റേഷനുകൾ സന്ദർശിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിർവഹിക്കും.

Tags:    
News Summary - A police council will be held to resolve the grievances of the officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.