മാന്നാർ: മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ ട്രാഫിക്ക് കവലയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് ഉന്തുവണ്ടി കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് ഇതര സംസ്ഥാനക്കാർ വഴിയോര കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്.
പരുമല പള്ളി പെരുന്നാൾ സമാപന ദിവസം കൂടിയായിരുന്ന വ്യാഴാഴ്ച നഗരത്തിൽ വഴിയോര കച്ചവടക്കാരുടെ തിരക്കായിരുന്നു. കടവിൽ മെഡിക്കൽ ഷോപ്പിന് മുൻവശമുണ്ടായിരുന്ന മസാല കപ്പലണ്ടി വില്പനക്കാരുടെ ഉന്തുവണ്ടിയിൽ അടുപ്പ് കത്തിക്കുന്നതിനിടെ തുണിയിൽ തീപിടിക്കുകയായിരുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടർ മറിഞ്ഞുവീണ് ഗ്യാസ് ചോർന്നതോടെ വലിയ സ്ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പെരുന്നാൾ സമാപിച്ച് തീർത്ഥാടകർ മടങ്ങികഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.