നേമം: ഏഴു വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു. ആസാം സ്വദേശി ജിപിൻ ദാസിന്‍റെ മകൾ ശിൽപ്പാറാണി ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പൂജപ്പുര പുന്നയ്ക്കാമുകൾ ഞാലിക്കോണം ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം.
വീടിനുള്ളിൽ വച്ച് എന്തോ ഒന്ന് കടിച്ച വിവരം കുട്ടി പറഞ്ഞിരുന്നുവെങ്കിലും മറ്റുള്ളവർ അത്ര കാര്യമാക്കിയിരുന്നില്ല. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതോടെയാണ് വീട്ടുകാർ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോകുന്നത്. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടിച്ചത് പാമ്പാണെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച മേൽനടപടികൾ സ്വീകരിക്കുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.