കിണറ്റില്‍ വീണ തെരുവുനായയെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി

തൃപ്പൂണിത്തുറ: കിണറ്റില്‍ വീണ തെരുവുനായയെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. കരിങ്ങാച്ചിറ കൈപ്പഞ്ചേരിയില്‍ ശനിയാഴ്ച്ച രാവിലെ ദിയ ഭവനില്‍ മാത്യുവിന്റെ വീട്ടിലെ കിണറ്റിലാണ് തെരുവുനായ ചാടിയതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ വാര്‍ഡ് കൗണ്‍സിലര്‍ റോയ് തിരുവാങ്കുളത്തിനെ വിവരം അറിയക്കുകയും ഫയര്‍ഫോഴ്‌സ് അധികൃതരെ വിളിക്കുകയുമായിരുന്നു.

തൃപ്പൂണിത്തുറ യൂണിറ്റില്‍ നിന്നും ഫയര്‍ ഓഫീസര്‍ ടി.വിനുരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ നായയെ കരക്കെത്തിക്കുകയായിരുന്നു.

Tags:    
News Summary - A stray dog fell into a well and was rescued by the fire force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.