മു​ഹ​മ്മ​ദ് ആ​ദി​ൽ

മാമ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു

പന്തീരാങ്കാവ്: കൂട്ടുകാരോടൊപ്പം മാമ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാലാഴി മാക്കോലത്ത് സി.കെ. ഫൈസൽ- റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ആദിലാണ് (13) മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11.30നാണ് അപകടത്തിൽപെട്ടത്. പയ്യടിമേത്തൽ കണ്ണം ചിന്നം പാലത്തിന് സമീപമാണ് അപകടം. ഉടൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ജില്ല സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫിദ, അജ്മൽ.

വെള്ളിമാട്കുന്ന് നിലയത്തിലെ ഷൈബിൻ, കോഴിക്കോട് നിലയത്തിലെ എൻ.വി.അഹ്മദ് റഹീഷ്, ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

Tags:    
News Summary - A student died while taking a bath in Malampuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.