ആദിവാസി യുവാവ് തോട്ടിൽ വീണ് മരിച്ചു

പിണങ്ങോട് (വയനാട്): പിണങ്ങോട് കമ്മാടംകുന്നിലെ തോട്ടില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുട്ടില്‍ തൊണ്ടുപാടി സ്വദേശിയായ മുരളി (44) യാണ് മരിച്ചത്.

കമ്മാടം കുന്നിന് സമീപത്തെ പുത്തന്‍വീട് കോളനിയിൽ നിന്ന് വിവാഹം കഴിച്ച മുരളി കഴിഞ്ഞ ദിവസം ഭാര്യാഗൃഹത്തില്‍ നിന്നും പോയതായിരുന്നു. കലുങ്കിന് മുകളില്‍ ഇരിക്കവെ താഴെ വീണാണ് അപകടമെന്നാണ് സൂചന.

ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശോഭ. മക്കൾ: മിഥുല്‍, അതുല്‍.

Tags:    
News Summary - A tribal youth fell into a river and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.