ആലപ്പുഴ: കണ്ണൂർ സർവകലാശാലക്ക് സിലബസിന്‍റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ തെറ്റുപറ്റിയെന്നും അത് തിരുത്തുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവ സർക്കാർ തീരുമാനമനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. ഇക്കാര്യത്തിലുള്ള സി.പി.എം നിലപാട് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞതായും വിജയരാഘവൻ വ്യക്തമാക്കി.
'ദേശീയ സ്വാതന്ത്ര്യ സമരത്തിലും അനന്തര ചരിത്രത്തിലും മതനിരപേക്ഷതയ്‌ക്കു സമാന്തരമായി വർഗീയ സമീപനത്തിന്‍റെ ധാരയുമുണ്ടായിട്ടുണ്ട്. നാം മതനിരപേക്ഷതക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. തീവ്ര വർഗീയത ശക്തിപ്പെടുന്നതിന് എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാൻ പാടില്ല' -അദ്ദേഹം പറഞ്ഞു.
വർഗീയമായി ചേരിതിരിയ്‌ക്കുന്ന നിലപാട് എവിടെയും പാടില്ലെന്ന് പാലാ ബിഷപ്പിന്‍റെ വിവാദപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു. ഒരു വിഭാഗം ഇത്തരം പ്രസ്‌താവന നടത്തിയാൽ മറ്റൊരു വിഭാഗം എതിർ പ്രസ്‌താവന നടത്തുന്ന സാഹചര്യമുണ്ടാകും. അത് അപകടകരമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.