തിരുവനന്തപുരം: കോൺഗ്രസ് തകർന്നതുകൊണ്ട് കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. കോൺഗ്രസ് ദുർബലപ്പെടുേമ്പാൾ ഇടതുപക്ഷമാണ് ശക്തിപ്പെടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് തകരുേമ്പാൾ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം കൂടുതലായി വരും. പി.സി. ചാക്കോ, പി.എം. സുരേഷ് ബാബു, റോസക്കുട്ടി എന്നിവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കല്ല പോയത്. കോൺഗ്രസിെൻറ ദേശീയ തകർച്ചയിൽനിന്ന് കേരളം മാത്രം ഒഴിവാകില്ല. കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും തകരും. ഇടതുപക്ഷവും മതനിരപേക്ഷ രാഷ്ട്രീയവുമാണ് ശക്തമാവുക.
വിമോചനസമര കാലംതൊട്ട് സംസ്ഥാനത്ത് യോജിച്ച് നിൽക്കുന്ന വലതുപക്ഷ ഐക്യത്തെ പൊളിക്കാനായതാണ് ഇത്തവണത്തെ നിയമസഭ െതരഞ്ഞെടുപ്പിലുണ്ടായ ഇടത് മുന്നേറ്റത്തിലെ സുപ്രധാന ഘടകം. ഇടത് തുടർഭരണം ഇല്ലാതാക്കാൻ വിമോചനസമരത്തിൽ അണിനിരന്നതുപോലെ എല്ലാ വർഗീയശക്തികളെയും ഐക്യപ്പെടുത്താനും ഏകോപിപ്പിക്കാനും അണിനിരത്താനുമാണ് യു.ഡി.എഫ് പരിശ്രമിച്ചത്. 1957ലെ കമ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രമിടപെട്ടത് പോലെ ഇത്തവണ കേന്ദ്ര ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഇടപെടുവിച്ചു.
അഞ്ച് വർഷത്തെ സർക്കാറിെൻറ മികച്ച പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ജനാധിപത്യമൂല്യങ്ങൾ പരിരക്ഷിക്കാനും പുതിയ സർക്കാർ മുന്നിലുണ്ടാകും. ബി.ജെ.പിയുമായി വോട്ട് കച്ചവടമുറപ്പിച്ച് ഇടത് സർക്കാറിെൻറ തുടർച്ചയെ തകർക്കാമെന്ന് കരുതിയ യു.ഡി.എഫ് കടുത്ത നിരാശയിലേക്ക് തെന്നിവീണു. സി.പി.എമ്മിന് ഏതെങ്കിലും മണ്ഡലത്തിൽ തിരിച്ചടി നേരിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ കക്ഷികളുടെ പ്രാതിനിധ്യം എൽ.ഡി.എഫ്, ഉഭയകക്ഷി ചർച്ചകളിൽ തീരുമാനിക്കും. ആർ.എസ്.പിക്കുണ്ടായത് ആ പാർട്ടിക്കുണ്ടായ സ്വാഭാവിക പരിണാമമാണ്. പുതുമുഖങ്ങൾ അടക്കം ഉൾപ്പെട്ടതാണോ മന്ത്രിസഭ എന്നത് തീരുമാനിച്ചിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.