കോഴിക്കോട്​ യുവ ഡോക്ടർ ഫ്ലാറ്റിൽനിന്ന്​ വീണ്​​ മരിച്ച നിലയിൽ

കോഴിക്കോട്: യുവ ഡോക്ടർ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ. മാഹി പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടർ ഷദ റഹ്മത്ത് ജഹാൻ (26) ആണ് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്. കടവത്തൂർ സ്വദേശിയാണ്.


ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് കോഴിക്കോടുള്ള സുഹൃത്തിനെ കാണുവാൻ പോയതായിരുന്നു. ഫ്ലാറ്റിലെ 12ാം നിലയിൽ നിന്ന് വീണായിരുന്നു മരണം. 


കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കർ - ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. അശ്മിൽ (യു.കെ.), ശെദൽ (മെഡിക്കൽ വിദ്യാർഥി-മംഗ്ളുരു). 

Tags:    
News Summary - A young doctor died after falling from a flat in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.