കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; സംഭവം സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിച്ച് മടങ്ങവേ

വെഞ്ഞാറന്മൂട്: തിരുവനന്തപുരം വെഞ്ഞാറന്മൂട്ടിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35) ആണ് മരിച്ചത്. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നിന്ന് മീൻ പിടിച്ച് മടങ്ങവേയാണ് അപകടം.

രാത്രി ഒരു മണിക്കായിരുന്നു സംഭവം. വൈദ്യുതി വേലിയിൽ തട്ടി നിലത്തു കിടക്കുകയായിരുന്നു ഉണ്ണി. വാഹനസൗകര്യം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

Tags:    
News Summary - A young man died of shock from a wild boar trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.