ചേർത്തല : തീരദേശ മേഖലയിൽ കഞ്ചാവ് ചെറു പൊതികളാക്കി വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് 16-ാം വാർഡിൽ പുതിയ നികർത്തിൽ അഖിൽ (24)നെയാണ് ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.
അന്ധകാരനഴി ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്നുള്ള അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പിടികൂടുമ്പോൾ 2.300 കിലോഗ്രാം കഞ്ചാവ് അഖിലിൽ നിന്ന് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതി.തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ മാരായ ബെന്നി വർഗ്ഗീസ്, കെ . പി സുരേഷ് , വി. സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ കെ . വി സുരേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ എ.പി അരുൺ, എം.ഡി വിഷ്ണുദാസ് ,ആകാശ് നാരായണൻ എന്നിവരും അന്വഷണ സംഘത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.