നാദാപുരം: ജാതിയേരി കല്ലുമ്മലിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീടിന് യുവാവ് തീ വെച്ചു. പിന്നീട് സ്വയം തീ കൊളുത്തിയ യുവാവ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചു. പൊൻപറ്റ ഇല്ലത്ത് താമസിക്കുന്ന രത്നസിങ് (40) ആണ് മരിച്ചത്. പരിക്കേറ്റ വീട്ടുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നത്രെ. എന്നാൽ, വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിയുടെ വിവാഹം അടുത്ത മാസം നാലിന് നടത്താൻ നിശ്ചയിക്കുകയുമായിരുന്നു. ഇതിനിടയിലാണ് യുവാവ് പെട്രോളുമായി യുവതിയുടെ വീട്ടിലെത്തി മുകളിലത്തെ കിടപ്പു മുറിയിൽ തീയിട്ടത്.
വീട്ടുകാർ താഴത്തെ നിലയിലായതിനാൽ വൻ ദുരന്തം ഒഴിവായി. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരും യുവാവും തമ്മിലുണ്ടായ മൽപിടിത്തത്തിൽ യുവതിക്കും മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. പുറത്തേക്കിറങ്ങിയ യുവാവ് കൈയ്യിൽ കരുതിയ പെട്രോൾ കുടിച്ചതിന് ശേഷം ലൈറ്റർ ഉപയോഗിച്ച് തീവെക്കുകയായിരുന്നു. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് വീണാണ് യുവാവ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.