ആമ്പല്ലൂര്‍: വരന്തരപ്പിള്ളിയില്‍ ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാസഹായം തേടുന്നു. വരന്തരപ്പിള്ളി തണ്ടിയേക്കപറമ്പില്‍ സുധീറിന്‍റെ ഭാര്യ സുനിതയാണ് (42) സുമനസുകളുടെ കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് സുനിതക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എ പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയാണ് സുനിതക്ക് വേണ്ടത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സാമ്പിള്‍ പരിശോധിച്ചതില്‍ എ ഗ്രൂപ്പുകാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൃക്ക ദാനം ചെയ്യാനുള്ളവര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബം.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് സുനിതക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലും ഹൈടെക് ആശുപത്രിയിലുമാണ് ചികിത്സ. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തണം. ഒരു മാസം മരുന്നിനും ഡയാലിസിസിനുമായി 50,000 രൂപ ആവശ്യമാണ്. ഈ തുക പോലും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ബാര്‍ബര്‍ തൊഴിലാളിയായ സുനിലിന് ഭാര്യക്ക് അസുഖം വന്നതുമുതല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ഉപജീവനമാര്‍ഗം കൂടി നിലച്ചതോടെ ഏറെ ദുരിതമാണ് കുടുംബം നേരിടുന്നത്. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പടെയുള്ള ചികിത്സക്ക് 35 ലക്ഷമാണ് വേണ്ടത്. ഇവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍ എന്നിവര്‍ രക്ഷാധികാരികളായി സുനിത സുധീര്‍ ചികിത്സ സഹായ നിധി രൂപവത്കരിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ വരന്തരപ്പിള്ളി ശാഖയില്‍ 021801000026108 എന്ന അക്കൗണ്ട് നമ്പറിലേക്ക് ചികിത്സ സഹായം അയക്കാവുന്നതാണ്. സുനിത സുധീര്‍ ചികിത്സാസഹായ നിധി, ഐ.ഒ.ബി ബാങ്ക് വരന്തരപ്പിള്ളി ശാഖ, അക്കൗണ്ട് നമ്പര്‍ 021801000026108, ഐ.എഫ്.എസ്.സി: ഐ.ഒ.ബി 0000218. ഫോണ്‍ നമ്പര്‍ (സുധീര്‍-9447236729).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.