പള്ളിക്കൽ: വൃക്കകൾ തകരാറിലായ യുവതി ചികിത്സാസഹായം തേടുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 20ാം വാർഡിൽ പുന്നൊടി വീട്ടിൽ എൻ.എം. രാജീവിെൻറ ഭാര്യ കെ.പി. അജിതയാണ് സുമനസ്കരുടെ സഹായം തേടുന്നത്. ഇവരെ സഹായിക്കാൻ ഡോ. വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ രക്ഷാധികാരിയായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അബ്ദുഷുക്കൂർ ചെയർമാനും മുസ്തഫ പള്ളിക്കൽ കൺവീനറും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം എം. മെഹറുന്നീസ ട്രഷററുമായി കെ.പി. അജിത ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വളരെ പ്രയാസപ്പെട്ടാണ് ഇവരുടെ കുടുംബം മുന്നോട്ടുപോവുന്നത്. അജിതയുടെ അമ്മയുടെ വൃക്ക നൽകാൻ ആയിരുന്നു തീരുമാനം. അവസാന പരിശോധനയിൽ ഫലം അനുകൂലമല്ലാത്തതിനാൽ വൃക്ക മാറ്റി വെക്കാൻ സാധിച്ചില്ല. അജിതയുടെ തന്നെ സഹോദരൻ വൃക്ക നൽകാൻ തയാറായി വന്നിട്ടുണ്ട്. ഇതിെൻറ പരിശോധന പൂർത്തീകരിച്ചു കഴിഞ്ഞു. ഉടൻ വൃക്ക മാറ്റിയ വെക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. പണമാണ് കുടുംബത്തിന് മുന്നിൽ ബാധ്യത ആവുന്നത്.
വൃക്ക നൽകാൻ തയാറായ അജിതയുടെ സഹോദരനും നിർധന കുടുംബമാണ്. ഈ കുടുംബത്തെ പരമാവധി സഹായിക്കണമെന്ന് കുടുംബ സഹായ സമിതി അഭ്യർഥിച്ചു. സഹായങ്ങൾ സ്വീകരിക്കാൻ കേരള ഗ്രാമീൺ ബാങ്ക് പള്ളിക്കൽ ശാഖയിൽ കെ.പി. അജിത ചികിത്സാ സഹായ സമിതി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 40175101079973. ഐ.എഫ്.എസ്.സി കോഡ്: KLGB0040175. ഫോൺ: 9847306455.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.