കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ. അസീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് അദ്ദേഹം സെക്രട്ടറിയാകുന്നത്. സംസ്ഥാന സമ്മേളനത്തിലാണ് അസീസിനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ ഷിബു ബേബി ജോൺ ആണ് അസീസിന്‍റെ പേര് നിർദേശിച്ചത്. 78 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം ഉള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. മത്സരം ഉറപ്പിച്ചിരിക്കെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ സമവായം ഉണ്ടായത്. ദേശീയ സമ്മേളനത്തിന് ശേഷം സ്ഥാനം ഒഴിയാമെന്ന് അസീസ് സമ്മതിക്കുകയായിരുന്നു. അതിന് ശേഷം ഷിബുബേബി ജോണിന് സെക്രട്ടറി സ്ഥാനം നൽകാമെന്നാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.