തിരുവനന്തപുരം: സംസ്ഥാനത്തെ 10 ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികളിലേക്കടക്കം കൈമാറാൻ അരങ്ങൊരുങ്ങി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിലാണ് ആധാർ വിവരങ്ങൾ നിർബന്ധമായി ശേഖരിക്കുന്നത്. എല്ലാ ജീവനക്കാരും പെൻഷൻകാരും ഡിസംബർ 15ന് മുമ്പ് തന്നെ ആധാർ ഉൾപ്പെടെ വിവരങ്ങൾ പൂരിപ്പിച്ച് നൽകണമെന്നാണ് നിർദേശം. വ്യക്തികളുടെ സ്വകാര്യത പരമമാണെന്ന 2017ലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണിത്.
സംസ്ഥാന ആരോഗ്യ വകുപ്പ് വഴി നടപ്പാക്കുന്ന 'മെഡിസെപ്' ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിവരശേഖരണത്തിെൻറ ഭാഗമായാണ് ആധാർ വിവരങ്ങളുടെ നിർബന്ധ ശേഖരണം. ധനകാര്യ വകുപ്പാണ് 'മെഡിസെപ്' വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും കൂടി ഉൾപ്പെടുമ്പോൾ 20 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഇങ്ങനെ ശേഖരിക്കുന്നത്. പദ്ധതിക്കായി 2018ൽ നിശ്ചിത േഫാറത്തിൽ വിവരം ശേഖരിച്ചിരുന്നു. പക്ഷേ, ഒരിക്കൽകൂടി വിവരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധാർ വിവരം നൽകണമെന്ന് ഒന്നിലേറെ സ്ഥലത്ത് േഫാറത്തിൽ നിർദേശിക്കുന്നു.
പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ നടപടികൾക്ക് മുന്നോടിയായാണ് വിവരശേഖരണമെന്നാണ് ധനവകുപ്പിെൻറ വിശദീകരണം. ടെൻഡർ നടപടിക്കുശേഷം ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് കമ്പനികൾക്ക് കൈമാറുന്നതോടെ വ്യക്തികളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട്, ഭൂമി രേഖയടക്കം എല്ലാ വിവരവും കൈമാറ്റം ചെയ്യപ്പെടും. ആധാർ നിർബന്ധമാണെന്ന് സുപ്രീംകോടതി നിർദേശിച്ചതല്ലാത്ത നിരവധി കാര്യങ്ങളിൽ വിവിധ വകുപ്പുകൾ ആധാർ വിവരശേഖരണം നടത്തുന്നുണ്ട്. ഭൂമി രജിസ്ട്രേഷന് രജിസ്ട്രേഷൻ വകുപ്പ് ആധാർ ആവശ്യപ്പെടുന്നുണ്ട്. ഇടതുപക്ഷ വ്യതിയാനം ചൂണ്ടിക്കാട്ടി ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്കും സി.പി.എം കേന്ദ്ര നേതൃത്വത്തിനും അടുത്ത ദിവസങ്ങളിൽ കത്ത് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.