പൗരത്വ രേഖ ചെളിക്കുളത്തിൽ; വില്ലൻ പോസ്റ്റ്മാനെന്ന് നാട്ടുകാർ

പരപ്പനങ്ങാടി: 86 ആധാർ ഐ.ഡി കാർഡുകൾ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന ് സമീപത്തെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോഴാണ് ആധാർ കാർഡുകളുടെ പോസ്റ്റൽ ഉരുപ്പടികൾ കണ്ടെത്തിയത്.

ഇതുവഴി യാത്ര ചെയ്ത കുട്ടികളുടെ ശ്രദ്ധയിൽപെട്ട ആധാർ കാർഡ് ശേഖരം നാട്ടുകാർ പരപ്പനങ്ങാടി പൊലീസിലേൽപ്പിക്കുകയും പരാതി നൽകുകയും ചെയ്തു. ഈ ക്രൂര വിനോദത്തിന് പിന്നിൽ ഉള്ളണം മുണ്ടിയംങ്കാവ് പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്ററാണെന്നും പോസ്റ്റ് മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - aadhar lost villain post man-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.