സം​സ്​​ഥാ​ന​വും തി​രി​ച്ച​റി​യ​ൽ രേ​ഖ ആ​ധാ​റാ​യി ഏ​കീ​ക​രി​ക്കു​ന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ വിവിധ സേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി ജനങ്ങൾ സമർപ്പിക്കേണ്ട തിരിച്ചറിയൽ രേഖ ആധാറാക്കാൻ ആലോചന. തിരിച്ചറിയൽ രേഖ ഏകീകരിക്കുന്നതി​െൻറ ഭാഗമായാണ് ഇത്.  ഒേര സേവനങ്ങൾക്ക് പല സ്ഥലത്തായി വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ആനുകൂല്യങ്ങൾ തട്ടുന്നതടക്കം ചെറുക്കാനും സേവനനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ നീക്കം. 99.25 ശതമാനം പേരും ആധാർ സ്വന്തമാക്കിയ കേരളത്തിൽ ആധാർ നമ്പർ ബന്ധിപ്പിച്ചുള്ള സംരംഭങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

സംസ്ഥാന സർക്കാറി​െൻറ കരട് െഎ.ടി നയത്തിൽ ഇതുസംബന്ധിച്ച്് പരാമർശങ്ങളുണ്ട്.  ആധാര്‍ നമ്പര്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആയി ബന്ധിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നാണ് െഎ.ടി നയത്തിൽ വ്യക്തമാക്കുന്നത്. ആധാര്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കെ.വൈ.സി സംവിധാനം നടപ്പില്‍ വരുത്തുകയും സബ്സിഡികളും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ അതുപയോഗിക്കുകയും ചെയ്യും. ഇതുവഴി അനർഹർക്ക് സബ്സിഡി ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നത് കണ്ടെത്താൻ കഴിയും. അേതസമയം, ആധാർ ഇല്ലാത്തതി​െൻറ പേരിൽ ആർക്കും ഒരു സേവനവും തടയില്ലെന്നും കരട് െഎ.ടി നയം അടിവരയിടുന്നുണ്ട്. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും. 

ക്ഷേമ-ക്ഷേമനിധി പെൻഷനുകൾക്ക്, ജലഅതോറിറ്റി കണക്ഷൻ, വാഹന രജിസ്ട്രേഷൻ, സ്കോളർഷിപ്, അടക്കമുള്ള കാര്യങ്ങളിലാവും ആദ്യഘട്ടത്തിൽ ആധാർ ബാധകമാക്കുക. സംവിധാനം പ്രാവർത്തികമാക്കുന്നതിന് മുന്നോടിയായി വിരലടയാളം തിരിച്ചറിയാനുള്ള ഉപകരണം (ഫിംഗർ പ്രിൻറ് റീഡർ) ഒാഫിസുകളിൽ സ്ഥാപിക്കണം. ബാങ്ക് അക്കൗണ്ടുകളും മറ്റ് വ്യക്തിഗത വിവരങ്ങളുമടക്കം ആധാറിൽ ഉൾക്കൊള്ളുന്നതിനാൽ സിസ്റ്റത്തിൽ ആധാർ നമ്പർ നൽകുേമ്പാൾ അപേക്ഷക​െൻറ പൂർണവിവരം കമ്പ്യൂട്ടറിൽ ലഭിക്കും. ആനുകൂല്യങ്ങളിലെ ഇരട്ടിപ്പടക്കം തടയാൻ കഴിയും എന്നതിനൊപ്പം അപേക്ഷവിവരങ്ങൾ വീണ്ടും ടൈപ് ചെയ്യാനെടുക്കുന്ന സമയവും ലാഭിക്കുമെന്നാണ് വിലയിരുത്തൽ. നമ്പർ അപേക്ഷക​െൻറ തന്നെയാേണാ എന്ന് ഫിംഗർ പ്രിൻറ് റീഡറിലുടെ ഉറപ്പുവരുത്താം. ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിൽ നിലവിൽ തന്നെ ആധാർ ബന്ധപ്പെടുത്തുന്നുണ്ട്.  ഇ-ഡിസ്ട്രിക്റ്റിൽ പ്രൊൈഫൽ തയാറാക്കാൻ ആധാർ നമ്പർകൂടി ആവശ്യപ്പെടുന്നുണ്ട്.  

Tags:    
News Summary - aadhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.