കാട്ടാനകളൂടെ വിഹാരകേന്ദ്രം: കാർഷിക വിളകൾ നശിച്ച് ആറളം ഫാം നഷ്ടക്കയത്തിൽ

കേളകം (കണ്ണൂർ): ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാന ശല്യം തുടർകഥയാവുന്നു. ആനമതില്‍ തകര്‍ത്ത് വനത്തില്‍ നിന്നും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമി​​​െൻറ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചു. ഫാമി​​​െൻറ അധീനതിയിലുള്ള കൃഷി സ്ഥലത്തെത്തിയ ആനക്കൂട്ടം ഫാം ഓഫീസീന് സമീപം നിലയുറപ്പിച്ചതിനെ തുടർന്നു തൊഴിലാളികള്‍ക്ക് രണ്ട് മണിക്കൂര്‍ നേരം ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പടക്കം പൊട്ടിച്ചു ബഹളം കൂട്ടിയും ആനക്കൂട്ടത്തെ ഫാമിനകത്തെ കാട്ടിലേക്ക് തുരത്തിയതിന് ശേഷമാണ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചത്. മേഖലയിൽ ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതച്ച്​ കാർഷിക വിളകൾ തരിശാക്കി കാട്ടാന കൂട്ടം വിഹാരം തുടരുമ്പോഴും നിസ്സംഗതയിലാണ്  വനം വകുപ്പ് അധികാരികൾ. 

ഫാമിനകത്ത് 11 ആനകളുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ ആപകടകാരിയായ മോഴയാനയും ഒരുകൊമ്പനാനയുമാണ് തൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്‍ക്ക് നേരെ ഇവ പാഞ്ഞടുക്കുകയാണെന്ന്​ തൊഴിലാളികൾ പരാതിപ്പെടുന്നു. 

ഫാമില്‍ കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ കാടുവെട്ടല്‍ വ്യാപകമായി നടക്കുകയാണ്. കാട് വെട്ടാന്‍ കരാര്‍ എടുത്തവര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കാടുവെട്ട് യന്ത്രം ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഫാമി​​​െൻറ പ്രദേശങ്ങളെപ്പറ്റി ഒരുധാരണയുമില്ല. കാട്ടാനഅക്രമിക്കാന്‍ വന്നാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ വന്‍ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. കശുവണ്ടി തോട്ടങ്ങളിലെ വലിയ കാടുകള്‍ വെട്ടിത്തെളിക്കുന്നതോടെ ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യതയും ഏറെയാണ്. 

ആറളം ഫാമിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4 പേർ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാാനകളെ ആറളം മേഖലയിൽ നിന്ന് തുരത്താാതെ ആറളം ഫാമും വന്യജീവി സങ്കതമാക്കാനാണ് വനം വകുപ്പ് നീക്കമെന്നാണ് അധികൃതരുടെ പരാതി.

 

Tags:    
News Summary - Aaralam Farm - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.