തിരുവനന്തപുരം: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. അസുഖങ്ങൾ മൂർച്ഛിക്കുകയും പല അവയവങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യമുണ്ട്.
വിചാരണ നടപടിക്രമങ്ങൾ അനന്തമായി നീളുന്നതിനാൽ വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാഹചര്യങ്ങൾ തടസ്സപ്പെട്ടു. കോടതി നടപടി വേഗത്തിലാക്കാനുള്ള ഒരു നീക്കവും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇൗ സാഹചര്യത്തിൽ കർണാടക സർക്കാറുമായി ബന്ധപ്പെട്ട് വിചാരണ വേഗത്തിലാക്കാനും ചികിത്സ ലഭ്യമാക്കാനുമുള്ള നീക്കങ്ങൾ മുഖ്യമന്ത്രിയുടെയും സർക്കാറിെൻറയും ഭാഗത്തുനിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.