കോടിയേരി ബാലകൃഷ്ണന്‍ കലര്‍പ്പില്ലാത്ത മതേതരവാദി -മഅ്ദനി

ബംഗളൂരു: കരുത്തനായ കമ്യൂണിസ്റ്റും കലര്‍പ്പില്ലാത്ത മതേതരവാദിയും പ്രഗല്ഭനായ ഭരണകര്‍ത്താവുമായിരിന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന് പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി അനുസ്മരിച്ചു. ബംഗളൂരു കേസില്‍ എന്നെ കുടുക്കാനായി 'കുടക് ബന്ധം' എന്ന പച്ചക്കള്ളം ബംഗളൂർ പൊലീസ് കെട്ടിയുണ്ടാക്കിയപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി കൃത്യമായി അക്കാര്യങ്ങള്‍ അന്വേഷിക്കുകയും ആരോപണം സംബന്ധമായ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആ ഉറച്ച ബോധ്യത്തില്‍ നിന്ന് കൊണ്ട് നിയമപരമായ എല്ലാ പിന്തുണയും നല്‍കിയെന്നും മഅ്ദനി പ്രസ്താവനയിൽ പറഞ്ഞു.

അദ്ദേഹം കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും ഫോണില്‍ സംസാരിക്കുകയും കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വഷിച്ച് അറിയുകയും ചെയ്തിട്ടുണ്ട്.

സ്വഭാവവൈശ്യഷ്ട്യം കൊണ്ട് ഏവരുടെയും സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റി ജീവിതത്തിന്റെ അവസാന നിമിഷം വരെ കര്‍മ്മോത്സുകനായിരിന്ന പ്രിയ കോടിയേരി സഖാവിന് ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    
News Summary - Abdul Nasir Maudany about Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.