പട്ടാമ്പി: എവറസ്റ്റിെൻറ നെറുകയിൽ മലയാളിയുടെ പാദസ്പർശം. പാലക്കാട് പട്ടാമ്പി തിര ുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശിയും ഖത്തർ പെട്രോളിയത്തിൽ ചാർട്ടേഡ് അക്കൗണ്ടൻ റുമായ അയേൺമാൻ അബ്ദുൽ നാസറാണ് എവറസ്റ്റ് കൊടുമുടി കീഴടക്കി കേരളത്തിെൻറ അഭിമ ാനമായത്. പ്രതികൂല കാലാവസ്ഥ മറികടന്ന് 29,029 അടി താണ്ടിയാണ് അബ്ദുൽ നാസറും സംഘവും എവറസ്റ്റിലെത്തിയത്.
ദൗത്യം വിജയിച്ചതായി അബ്ദുൽ നാസർ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ 26 പർവതാരോഹകർക്കൊപ്പമാണ് നാസർ ചരിത്രനേട്ടം കൈവരിച്ചത്. ദൗത്യത്തിനിടെ സംഘത്തിലെ രണ്ടുപേർ മരിച്ചതായും അറിയിച്ചു.
നാസർ നേരത്തേ രണ്ടുതവണ എവറസ്റ്റിനടുത്തെത്തിയിട്ടുണ്ട്. ഏപ്രിൽ 17ന് നേപ്പാളിൽനിന്ന് തുടക്കം കുറിച്ച ദൗത്യം ഒരുമാസം പിന്നിട്ട് മേയ് 16നാണ് പൂർത്തീകരിച്ചത്. മാരത്തൺ ഓട്ടക്കാരൻ കൂടിയായ നാസർ വിവിധ മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്. 2018ൽ മലേഷ്യയിൽ നടന്ന അയൺമാൻ റേസ് മാരത്തണിലാണ് അയേൺമാൻ പദവി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.