ന്യൂഡൽഹി: ഇന്ത്യ ചന്ദ്രമുഖത്തിന്റെ ശോഭയുള്ള രാജ്യമായെന്ന് ‘ചന്ദ്രയാൻ മൂന്നിന്റെ വിജയവും ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ മറ്റു നേട്ടങ്ങളും’ സംബന്ധിച്ച ലോക്സഭ ചർച്ചയിൽ അബ്ദുസമദ് സമദാനി. ‘‘ഇന്നലെ പതിനാലാം രാവായിരുന്നു; നിന്നെക്കുറിച്ചുള്ള ചർച്ച രാത്രി മുഴുവൻ നീണ്ടു. ചിലർ പറഞ്ഞു അത് ചന്ദ്രനാണെന്ന്, മറ്റു ചിലരാകട്ടെ നിന്റെ മുഖമാണെന്നും മൊഴിഞ്ഞു’’ എന്ന് ചന്ദ്രയാൻ ഹിന്ദികവിത ഉദ്ധരിച്ച് സമദാനി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധി മുതൽ ആരംഭിച്ച ശാസ്ത്രപര്യവേക്ഷണങ്ങളുടെയും പുരോഗമനപരമായ പ്രവർത്തനങ്ങളുടെയും ഫലമായുണ്ടായ ചന്ദ്രയാൻ ദൗത്യവിജയം ഇന്ത്യയുടെ മഹത്തായ നേട്ടമാണെന്ന് സമദാനി വിശേഷിപ്പിച്ചു.
ശാസ്ത്രത്തിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് ഊർജം പകർന്ന ന്യൂട്ടൺ, ശാസ്ത്രമാർഗത്തിൽ സഞ്ചരിക്കാൻ രാജ്യത്തെ സജ്ജമാക്കിയ പണ്ഡിറ്റ് നെഹ്റു, തത്ത്വശാസ്ത്രജ്ഞനായ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ ആസാദ്, ഇന്ത്യയുടെ മഹാനായ ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി എന്നിവരെ ഓർക്കേണ്ട സമയമാണിതെന്ന് സമദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.