തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് വിചാരണക്കിടെ വീണ്ടും കൂറുമാറ്റം. 32ാം സാക് ഷിയും കോൺവെൻറിലെ മുൻ ജീവനക്കാരിയുമായ അച്ചാമ്മയാണ് കൂറുമാറിയതായി കോടതി പ്രഖ്യാ പിച്ചത്.
സിസ്റ്റർ അഭയയുടെ തിരുവസ്ത്രങ്ങൾ, ചെരിപ്പുകൾ, കോടാലി എന്നിവ കണ്ടിരുെ ന്നന്നാണ് അച്ചാമ്മ ലോക്കൽ പൊലീസിലും സി.ബി.ഐക്കും നേരേത്ത നൽകിയിരുന്ന മൊഴി. ഇതാണ് വെ ള്ളിയാഴ്ച സി.ബി.െഎകോടതിയിൽ അവർ നിഷേധിച്ചത്. ഇതോടെ കേസിൽ കൂറുമാറുന്ന നാലാമത്തെ സാക്ഷിയും സഭാവിശ്വാസിയായ മൂന്നാമത്തെ ആളുമാണ് അച്ചാമ്മ.
കേസിെൻറ വിചാരണ ആരംഭിച്ച ആഗസ്റ്റ് 26ന് സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു. തുടർന്ന് നാലാംസാക്ഷി സഞ്ജു പി. മാത്യു, 21ാം സാക്ഷി നിഷാറാണി എന്നിവരും കൂറുമാറി. മോഷ്ടാവ് അടയ്ക്ക രാജു, ആക്രിക്കച്ചവടക്കാരനായ എം.എം. ഷമീർ, മുൻ പൊലീസ് ഉദ്യോഗസ്ഥൻ എം.എം. തോമസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വാമദേവൻ, ഫോട്ടോഗ്രാഫർ വർഗീസ് ചാക്കോ എന്നിവരാണ് കൂറുമാറാതെ പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്.
അഭയ മരിച്ച ദിവസം പുലർച്ച നാലിന് എഴുന്നേെറ്റന്നും വെള്ളിയാഴ്ച െനായമ്പ് ആയതിനാൽ രാവിലെ കന്യാസ്ത്രീകൾക്ക് പ്രഭാതഭക്ഷണം ആവശ്യമില്ലാത്തതിനാൽ അരമണിക്കൂർകൂടി കഴിഞ്ഞാണ് അടുക്കളഭാഗത്ത് എത്തിയതെന്നുമായിരുന്നു അച്ചാമ്മ നേരത്തേ നൽകിയിരുന്ന മൊഴി. അവിടെ എത്തിയപ്പോൾ വാതിലിൽ തൂങ്ങിയ നിലയിൽ ശിരോവസ്ത്രവും മറിഞ്ഞുകിടക്കുന്ന നിലയിൽ കോടാലിയും കണ്ടിരുെന്നന്ന് സി.ബി.ഐക്ക് പലതവണയായി നൽകിയിരുന്ന മൊഴിയാണ് അച്ചാമ്മ വിചാരണക്കിടെ നിഷേധിച്ചത്.
സാക്ഷിക്കൂട്ടിൽ കയറിയ സമയം മുതൽ അച്ചാമ്മ വിഷമിച്ചാണ് കാണപ്പെട്ടത്. താൻ ഇപ്പോൾ സഭയുടെ കോട്ടയം കൈപ്പുഴയിലെ സെൻറ് ജോസഫ് കോൺവെൻറ് ജീവനക്കാരിയാണെന്നും വർഷങ്ങളായി സഭയുടെ സംരക്ഷണയിലാണെന്നും പ്രോസിക്യൂഷെൻറ എതിർവിസ്താരത്തിൽ അച്ചാമ്മ മൊഴി നൽകി. അച്ചാമ്മയുടെ വിസ്താരം സി.ബി.ഐകോടതിയിൽ പൂർത്തിയായി. മറ്റ് സാക്ഷികളുടെ വിസ്താരം ശനിയാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.