തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ 87ാം സാക്ഷിയായ ഡോ.എസ്.കെ. പഥക്കിനെ വിഡിയ ോ കോൺഫറൻസ് മുഖേന വിസ്തരിക്കും. കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിൽ അഭയയുടെ മൃതദേ ഹത്തിെൻറ ഡമ്മി പരീക്ഷണം നടത്തിയ ഫോറൻസിക് വിദഗ്ധനായിരുന്നു പഥക്. ജനുവരി 29ന് ജയ് പുർ സെഷൻസ് കോടതിയിൽ എത്തുന്ന ഡോക്ടറെ വിഡിയോ കോൺഫറൻസ് വഴി തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിസ്തരിക്കുക.
ജയ്പുരിൽ താമസിക്കുന്ന ഡോ. പഥക്കിന് ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്ന് സി.ബി.ഐ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. അഭയകേസിൽ ഇതുവരെ 35 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ 27പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടുപേർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകി. പ്രധാന സാക്ഷികൾ കൂറുമാറിയതോടെ സി.ബി.ഐ ശാസ്ത്രീയതെളിവുകളെ ആശ്രയിക്കുകയാണ് പ്രോസിക്യൂഷൻ.
നേരേത്ത കേസിലെ പ്രതിയായ സിസ്റ്റർ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയ പൊലീസ് സർജനും ഗൈനക്കോളജി മേധാവിയുമായിരുന്ന ഡോ.രമയുടെ മൊഴി അവരുടെ ശാരീരികഅവശത കാരണം വീട്ടിൽ പോയി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സി.ബി.ഐ ഇടമലയാർ സ്പെഷൽ കോടതിയിലെ ജഡ്ജിയായിരുന്ന ശരത്ചന്ദ്രനെ സാക്ഷിയായി വിസ്തരിച്ചു.
സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്നത്തെ മജിസ്ട്രേറ്റ് ആയിരുന്നു ശരത്ചന്ദ്രൻ. 1992 മാർച്ച് 27 ന് കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.