അഭിമന്യു വധം: നാലാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മഹാരാജാസ്​ കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈ​​​െൻറ (37) ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി തള്ളിയത്​. കേസ്​ ഡയറി പരിശോധിക്കു​േമ്പാൾ പ്രഥമദൃഷ്​ട്യാ പ്രതിക്ക്​ കുറ്റകൃത്യത്തി​െല പങ്ക്​ വ്യക്തമാണ്​. പ്രതി ഗൂഢാലോചനയിൽ നേരിട്ട്​ ബന്ധമുള്ള ആളാണെന്നാണ്​ മനസ്സിലാകുന്നത്​. കുറ്റകൃത്യം നടന്ന സ്ഥലത്ത്​ പ്രതിയുടെ സാന്നിധ്യം ​വ്യക്തമാണ്​.

കൂടാതെ, അഭിമന്യുവി​​​െൻറ സുഹൃത്തായ രാഹുൽ കൃഷ്​ണയെ ആക്രമിച്ചതിലും റിയാസിന്​ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾകൂടി പരിഗണിച്ചാണ്​ കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചത്​. കുറ്റകൃത്യത്തി​​​െൻറ ഗൗരവം പരിഗണിക്കു​േമ്പാൾ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ്​ ചൊവ്വാഴ്​ച നൽകിയ കുറ്റപത്രത്തിൽ റിയാസിനെ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Abhimanyu Murder Case: Bail Application Rejected -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.