ആക്രമണം നടത്തിയ 10 പേരെ
തിരഞ്ഞ് പൊലീസ്
പ്രധാനികൾ ഒളിവിൽ
തന്നെയാണെന്നാണ്
പൊലീസ് നിഗമനം
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ ആക്രമണത്തിൽ നേരിട്ട് പെങ്കടുത്ത പത്തുപേരെ തിരഞ്ഞ് പൊലീസ്.
സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുേമ്പാഴും കൊല നടത്തിയത് ആരാണെന്ന് പൊലീസിന് ഇനിയും തിരിച്ചറിയാനായിട്ടില്ല. സംഭവസ്ഥലത്ത് കത്തിയുമായി എത്തിയ പള്ളുരുത്തി സ്വദേശി സനീഷിനെയും ഗൂഢാലോചനയിലുൾപ്പെട്ട കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെയും പിടികൂടിയെങ്കിലും ആക്രമണം നടത്തിയ പ്രധാനികൾ ഇപ്പോഴും ഒളിവിൽ തന്നെയാണെന്നാണ് പൊലീസിെൻറ നിഗമനം. െകാല നടത്തിയ ആളെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ പിടിയിലായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും കുത്തിയ ആൾ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബന്ധുക്കളുടെയും ഒളിവിൽ പോയതായി സംശയിക്കുന്നവരുടെയും അവരുടെ ബന്ധുക്കളുടെയും ഫോൺ കാളുകൾ പൊലീസിെൻറ കർശന നിരീക്ഷണത്തിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ആറ് പേരെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കൂടാതെ, പ്രതികളെ സഹായിച്ച ഒമ്പത് പ്രതികൾ ഇതിനകം പിടിയിലായിട്ടുണ്ട്. ജൂലൈ രണ്ടിന് രാത്രി 12.30 ഒാടെയാണ് മഹാരാജാസ് കോളജിൽ വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.