വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ; വി​ദ​ഗ്ധ​സ​മി​തി അം​ഗ​മാ​യി ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​നെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത്തി​ന​ക​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ പ​മ്പാ​വാ​ലി, ഏ​യ്ഞ്ച​ല്‍വാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ന​ക​ത്തെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളെ സ​ങ്കേ​ത​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ര്‍ഡി​ന്റെ ശി​പാ​ര്‍ശ പ​രി​ഗ​ണി​ച്ച് സ്ഥ​ല​പ​രി​ശോ​ധ​ന​ക്കാ​യി കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍ഡ് നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യി​ലേ​ക്ക് ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​നെ നി​യ​മി​ച്ചു.

സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന്റെ പ്ര​തി​നി​ധി​യാ​യി ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​നെ​യാ​ണ്​ നാ​മ​നി​ര്‍ദേ​ശം ചെ​യ്ത്​ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

2024 ഡി​സം​ബ​ര്‍ 19, 20, 21 തീ​യ​തി​ക​ളി​ലാ​ണ് വി​ദ​ഗ്ധ​സം​ഘം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍ഡി​ന്‍റെ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി അം​ഗ​വും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​സു​കു​മാ​ര്‍, ദേ​ശീ​യ വ​ന്യ​ജീ​വി​വി​ഭാ​ഗം ഇ​ന്‍സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ എ​ന്നി​വ​രാ​ണ് വി​ദ​ഗ്ധ സ​മി​തി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റ് അം​ഗ​ങ്ങ​ള്‍. കൂ​ടാ​തെ ടൈ​ഗ​ര്‍ റി​സ​ർ​വ്, കേ​ന്ദ്ര വ​ന്യ​ജീ​വി വ​കു​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​കും.

ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ പ്ര​ത്യേ​കം വി​ളി​ച്ചു​ചേ​ര്‍ത്ത സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ര്‍ഡ് യോ​ഗ​മാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍ഡി​നോ​ട് ശി​പാ​ര്‍ശ ചെ​യ്ത്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​വി​ഷ​യം കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍ഡ് അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ച്ച് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍ഡി​ന്റെ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി യോ​ഗം നി​യോ​ഗി​ച്ച​ത്.

Tags:    
News Summary - Recommendation to avoid wildlife sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.