പരീക്ഷയെഴുതാൻ അനുമതി തേടി അഭിമന്യു വധക്കേസ്​​ പ്രതി ഹൈകോടതിയിൽ

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതി​ പരീക്ഷ​യെഴുതാൻ അനുമതിതേടി ഹൈകോടതിയിൽ. ആലുവ ചൂണ്ടി ഭാരത്​മാത സ്കൂൾ ഒാഫ് ലീഗൽ സ്​റ്റഡീസിലെ പഞ്ചവത്സര എൽഎൽ.ബി വിദ്യാർഥിയും കേസിലെ രണ്ടാം പ്രതിയുമായ കോട്ടയം പത്തനാട് സ്വദേശി ബിലാൽ സജിയാണ്​ ഒന്നാം സെമസ്​റ്റർ പരീക്ഷയെഴുതാൻ അനുമതി തേടി കോടതിയിൽ ഹരജി നൽകിയത്​. ഹരജിയിൽ നിലപാടറിയിക്കാൻ കോടതി സർക്കാറിനോട്​ ആവശ്യപ്പെട്ടു. 

ഇൗ മാസം എട്ടിനാണ്​ പരീക്ഷ തുടങ്ങുന്നത്​. ജൂലൈ രണ്ടുമുതൽ ബിലാൽ കസ്​റ്റഡിയിലാണ്. പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിലാൽ നൽകിയ ഹരജി ഇൗ മാസം​ നാലിന് എറണാകുളം ജുഡിഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Abhimanyu Murder Case: Second Accused Request to Permission for LLB Exam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.