കാഞ്ഞങ്ങാട്: അഭിഷേകിന് അമ്മയെ കാണണം. മിമിക്രി വേദിയിൽ താൻ ശബ്ദാനുകരണം നടത്തു േമ്പാൾ പൊട്ടിച്ചിരിക്കുന്ന സദസ്യരെയും.. നിറമുള്ള ഈ ലോകത്തെയും കൺതുറന്നു കാണണം... പക്ഷേ, കാത്തിരിക്കണം ഒരാണ്ടുകൂടി. ഇപ്പോൾ വയസ്സ് 14. 15ാം വയസ്സിൽ ശസ്ത്രക്രിയ നടത്തിയാൽ പിറന്ന നാൾ മുതൽ കൂട്ടിനുള്ള ഇരുളകലുമെന്നാണ് ഡോക്ടർ പറഞ്ഞത്.
കാഴ്ചയുടെ ലോകം അന്യമാണെങ്കിലും, ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ ശബ്ദവാതിൽ തുറന്ന് അഭിഷേക് കാണികെള അത്ഭുതത്തിലാഴ്ത്തി. അമ്മ രാധയാണ് ഈ മിടുക്കെൻറ ഉൾക്കരുത്ത്. ഡോക്ടറുടെ വാക്കിൽ വിശ്വാസമർപ്പിച്ച് പ്രാർഥനാപൂർവം കാത്തിരിക്കുകയാണ് ഇൗ അമ്മ. കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലാണ് ശസ്ത്രക്രിയ.
കാസർകോട് ഗവ. ഹയർ സെക്കൻഡറിയിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഭിഷേക്, എല്ലാം ശരിയായാൽ 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൺതുറന്ന് വർണക്കാഴ്ചകൾ കാണാനെത്തും.
ആ പ്രതീക്ഷയോടെയാണ് തുടർച്ചയായ രണ്ടാംതവണയും എ. ഗ്രേഡുമായി ഇൗ മിടുക്കൻ മടങ്ങുന്നത്. കാസർകോട് മേൽപറമ്പ് കുന്നുമ്മലിലാണ് വീട്. വിജയനാണ് പിതാവ്. സഹോദരൻ: അഭിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.