കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനേയും താഹയേയും അറിയില്ലെന്ന് കഴിഞ്ഞ ദിവസം മാവോവാദ ബന്ധമാരോപിച്ച് എൻ.ഐ.എ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരി. പന്തീരാങ്കാവ് കേസുമായി ഒരു ബന്ധവുമില്ല.
സി.പി ഉസ്മാനെ സഹായിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്താനാണ് എൻ.ഐ.എ നീക്കം നടത്തുന്നത്. കെട്ടുകഥകളുണ്ടാക്കി കേസിൽ പെടുത്താനാണ് എൻ.ഐ.എ ശ്രമമെന്നും അഭിലാഷ് ആരോപിച്ചു. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ കഴിഞ്ഞ ദിവസം കോഴിക്കോട്ടും മലപ്പുറത്തും റെയ്ഡുകൾ നടത്തിയിരുന്നു.
കോഴിക്കോട്ടെ വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് അഭിലാഷിനെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏറ്റുമുട്ടലിൽ വയനാട്ടിൽ വെച്ച് കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരൻ സി.പി റഷീദിന്‍റെ വീട്ടിലും പരിശോധനകൾ നടന്നു. ഒന്‍പത് മൊബൈൽ ഫോൺ, രണ്ട് ലാപ്പ്ടോപ്പുകൾ ഇ റീഡർ, ഹാർഡ് ഡിസ്ക്, സിം കാർഡുകൾ മെമ്മറി കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കോഴിക്കോട് ചെറുകുളത്തൂരിനടുത്ത് പെരിയങ്ങാട്ട് നടന്ന റെയ്ഡിൽ രണ്ട് പേരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.