ലോക്​ഡൗൺ സമാന നിയന്ത്രണങ്ങളുള്ള ഞായറാ​ഴ്ച ഗുരുവായൂരിൽ നടന്നത്​ 145ഓളം വിവാഹങ്ങൾ

ഗുരുവായൂര്‍: ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിരക്ക്. വിവാഹ മണ്ഡപത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം വിജയിച്ചെങ്കിലും പരിസരങ്ങളിൽ വിവാഹ സംഘങ്ങളുടെ തിക്കുംതിരക്കുമായിരുന്നു. 145ഓളം വിവാഹങ്ങളാണ് നടന്നത്.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്കെല്ലാം അനുമതിയുണ്ടെന്ന് ദേവസ്വം അറിയിച്ചിരുന്നു. മണ്ഡപത്തിനടുത്തേക്കുള്ള വിവാഹ സംഘത്തിൽ 10 പേർക്കും രണ്ട് ഫോട്ടോഗ്രാഫർക്കും മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ വിവാഹ പാർട്ടികൾക്കൊപ്പം എത്തിയവർ പരിസരത്ത് തടിച്ച് കൂടിയത് ദേവസ്വത്തിനും പൊലീസിനും നിയന്ത്രിക്കാനായില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈൻ വഴി ബുക്ക് ചെയ്ത 3000പേർക്ക് മാത്രമായി ക്ഷേത്ര ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ചോറൂണും ഒഴിവാക്കി. പ്രസാദ ഊട്ടും പ്രഭാത ഭക്ഷണവും പാഴ്സലായാണ് നൽകുന്നത്.

Tags:    
News Summary - About 145 weddings took place in Guruvayur on Sunday with similar restrictions on lock down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.