കൊച്ചി: സ്വർണക്കടത്ത് പിടിക്കപ്പെടുമെന്നായപ്പോൾ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനായി സ്വപ്ന സുരേഷ് തന്നെ സമീപിച്ചിരുെന്നന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍.
ബാഗേജ് വിട്ടുകിട്ടുന്നതിന് രണ്ടുതവണ സ്വപ്ന ബന്ധപ്പെെട്ടന്നും രണ്ടുതവണയും താന്‍ സഹായിക്കാൻ തയാറായില്ലെന്നും അദ്ദേഹം എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മൊഴി നല്കി. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് പരിശോധിക്കുന്നതിെൻറ തലേ ദിവസം രാത്രി സ്വപ്നയും ഭര്‍ത്താവും തെൻറ ഫ്ലാറ്റിലെത്തി കണ്ടിരുെന്നന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ഇ.ഡിയുടെ മൊഴിപ്പകർപ്പിലാണ് ഈ വിവരങ്ങൾ.
യു.എ.ഇ കോൺസലുമായി പോയൻറ് ഓഫ് കോൺടാക്ടായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയിരുെന്നന്ന സ്വപ്നയുടെ മൊഴി ശിവശങ്കർ ശരിവെക്കുന്നുണ്ട്.
2017ല്‍ ക്ലിഫ് ഹൗസില്‍ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേപ്പാഴാണ് ശിവശങ്കറിനെ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണ് സ്വപ്ന മൊഴി നൽകിയത്. എന്നാൽ, 2016ൽതന്നെ പോയൻറ് ഓഫ് കോൺടാക്ട് താനായിരുെന്നന്ന് ശിവശങ്കർ വിശദീകരിക്കുന്നു. സ്വപ്ന സുരേഷിെൻറ നിയമനം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നും പറയുന്നു.
താല്‍ക്കാലിക നിയമനമായതിനാൽ മുഖ്യമന്ത്രി അറിയേണ്ടതില്ലെന്നാണ് അദ്ദേഹം നല്കുന്ന വിശദീകരണം.
2019 ആഗസ്റ്റിൽ സ്വപ്ന യു.എ.ഇ കോൺസുലേറ്റിൽനിന്ന് രാജിവെച്ചു. മറ്റൊരു ജോലിക്ക് തെൻറ സഹായം തേടി. കെ.എസ്.ഐ.ടി.ടി.എലിന് കീഴിലെ സ്േപസ് പാർക്കിലെ ഒഴിവിലേക്ക് പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ ബയോേഡറ്റ നൽകാൻ ആവശ്യപ്പെട്ടു. റഫറൻസിന് തെൻറ പേരാണ് നൽകിയത്. എന്നാൽ, പി.ഡബ്ല്യു.സിയില്‍ അവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
2017ലും 2018ലും യു.എ.ഇ സന്ദർശിച്ചതായി സ്വപ്ന നൽകിയ മൊഴിയിലുണ്ട്. ഇതിൽ 2017ൽ ദുബൈയിൽ ശിവശങ്കറിനെ കണ്ടിരുന്നതായി സ്വപ്ന പറഞ്ഞു. മറ്റൊരു ദിവസത്തെ ചോദ്യംചെയ്യലിൽ 2018 ഒക്ടോബറിൽ ദുബൈയിൽ ജിടെക്സ് പരിപാടിക്ക് എത്തിയ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതായും സൂചിപ്പിക്കുന്നു. സ്വപ്നെക്കാപ്പം മൂന്നുതവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നാണ് ശിവശങ്കറിെൻറ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.