പേരാവൂർ: കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റ് മരിച്ചു. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാർഥിയായ ചിറ്റാരിപ്പറമ്പിനടുത്ത ആലപ്പറമ്പ് സ്വദേശി ബാവ എന്ന ശ്യാംപ്രസാദാണ് (24) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാംപ്രസാദിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടിസംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍വീണ ശ്യാംപ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിെൻറ വരാന്തയില്െവച്ച് ആക്രമിസംഘം വെട്ടുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളംെവച്ചതിനെ തുടര്‍ന്നാണ് ആക്രമിസംഘം പിന്തിരിഞ്ഞത്.
തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാംപ്രസാദിനെ പ്രദേശവാസികള്‍ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആർ.എസ്.എസ് കണ്ണവം 17ാം മൈൽ ശാഖാ മുഖ്യശിക്ഷകാണ് ശ്യാംപ്രസാദ്. കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെ പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ബി.ജെ.പി ശനിയാഴ്ച ഹർത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസേവനങ്ങളും വാഹനങ്ങളും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനമടക്കമാണ് ഇവരെ പിടികൂടിയത്.
രവീന്ദ്രൻ-ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോഷി, ഷാറോൺ. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. ഉന്നത െപാലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ െപാലീസ് സംഘം കണ്ണവം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണന്‍, കൂത്തുപറമ്പ് സി.ഐ ജോഷി ജോസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.